കാനഡയുടെ ഫെഡറല്‍ പൊല്യൂഷന്‍ പ്രൈസിംഗ് കോസ്റ്റ് ശരാശരി കുടുംബങ്ങള്‍ക്ക് റിബേറ്റുകളില്‍ തിരികെ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചെലവേറിയതാണെന്ന് പാര്‍ലമെന്ററി ബഡ്ജറ്റ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നതായി കനേഡിയന്‍ ടാക്‌സ്‌പെയേഴ്‌സ് ഫെഡറേഷന്‍(സിടിഎഫ്). സര്‍ക്കാര്‍ കരുതുന്നത് പോലെയല്ലെന്നും കാര്‍ബണ്‍ ടാക്‌സ് കാനഡയിലെ ജനങ്ങളുടെ ജീവിതം ദുഷ്‌കരമാക്കുന്നുവെന്നും പിബിഒ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്ന് സിടിഎഫ് ഫെഡറല്‍ ഡയറക്ടര്‍ ഫ്രാങ്കോ ടെറസാനോ പ്രസ്താവനയില്‍ പറഞ്ഞു. പിബിഒ നല്‍കിയ കണക്കുകളെ അടിസ്ഥാനമാക്കി, സിടിഎഫ് പറയുന്നത് ഇന്ധന ചാര്‍ജിന് ശരാശരി കുടുംബത്തിന് ഈ വര്‍ഷം റിബേറ്റുകളില്‍ നിന്ന് തിരികെ ലഭിക്കുന്നതിനേക്കാള്‍ 399 ഡോളര്‍ വരെ കൂടുതല്‍ ചെലവാകുമെന്നാണ്.
പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പിബിഒ റിപ്പോര്‍ട്ട് വിശകലനം ചെയ്ത് തിരിച്ചറിവുണ്ടാകണമെന്നും ജീവിതം കൂടുതല്‍ അഫോര്‍ഡബിളാക്കാന്‍ കാര്‍ബണ്‍ ടാക്‌സ് ഒഴിവാക്കുകയും വേണമെന്ന് ഫ്രാങ്കോ ടെറസാനോ ആവശ്യപ്പെട്ടു.