ആല്‍ബെര്‍ട്ടയില്‍ യുവ പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാന്‍ മികച്ച നഗരമായി ആദ്യ അഞ്ചില്‍ ഇടംപിടിച്ചിരിക്കുകയാണ് എഡ്മന്റണ്‍. 2024 ലെ അര്‍ബന്‍ വര്‍ക്ക് ഇന്‍ഡക്‌സ് അനുസരിച്ച്, യുവാക്കള്‍ക്ക് ജോലി ചെയ്യാനുള്ള കാനഡയിലെ ഏറ്റവും മികച്ച അഞ്ചാമത്തെ നഗരമാണ് എഡ്മന്റണ്‍. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന കാല്‍ഗറിയെ പിന്തള്ളിയാണ് എഡ്മന്റണ്‍ അഞ്ചാം സ്ഥാനത്തേക്കെത്തിയത്.
എജ്യുക്കേഷന്‍, ട്രെയ്‌നിംഗ്, ഡിജിറ്റല്‍ ആക്‌സസ്, സിറ്റി ഇക്കണോമി, അഫോര്‍ഡബിളിറ്റി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഇക്വിറ്റി, ഡൈവേഴ്‌സിറ്റി എന്നിവ ഉള്‍പ്പെടെ യുവ പ്രൊഫഷണലുകളെ ബാധിക്കുന്ന നിരവധി ഘടകങ്ങള്‍ അനുസരിച്ചാണ് നഗരങ്ങളെ റാങ്ക് ചെയ്തിരിക്കുന്നത്. ഡിജിറ്റല്‍ ആക്‌സസിലും സിറ്റി ഇക്കണോമിയിലും എഡ്മന്റണ്‍ രണ്ടാം സ്ഥാനത്താണ്. ട്രാന്‍സ്‌പോര്‍ട്ടേഷനില്‍ തിരിച്ചടി നേരിട്ടു. എജ്യുക്കേഷനിലും സ്‌കില്‍സിലും കാല്‍ഗറി രണ്ടാം സ്ഥാനത്താണ്. എന്നാല്‍ ട്രാന്‍സ്‌പോര്‍ട്ടേഷനിലും അഫോര്‍ഡബിളിറ്റിയിലും താഴേക്ക് പോയി.
ടൊറന്റോ, വാന്‍കുവര്‍, മോണ്‍ട്രിയല്‍ എന്നീ നഗരങ്ങളാണ് റാങ്കിംഗില്‍ ഒന്നാമത്. സിറ്റി ഇക്കണോമി, ഡിജിറ്റല്‍ ആക്‌സസ്, ഹെല്‍ത്ത്, ഇക്വിറ്റി, ഡൈവേഴ്‌സിറ്റി എന്നിവയ്ക്ക് യുവ പ്രൊഫഷണലുകള്‍ക്ക് മികച്ച നഗരമായി ടൊറന്റോ തെരഞ്ഞെടുക്കപ്പെട്ടു.