ഇസ്രായേലിനു നേരെ പ്രതിരോധം ശക്തമാക്കി ഹിസ്ബുല്ല

By: 600007 On: Oct 10, 2024, 5:25 PM

ജറുസലം: ലബനൻ അതിർത്തിയിൽ ഇസ്രയേലിനു നേർക്കു ഹിസ്ബുല്ല പ്രതിരോധം ശക്തമാക്കി. ഇസ്രയേൽ സൈന്യത്തിനു നേർക്കു റോക്കറ്റാക്രമണം നടത്തിയെന്നും തുടർന്നു അവർ കുറച്ച് ദൂരം പിന്മാറിയെന്നും ഹിസ്ബുല്ല കേന്ദ്രങ്ങൾ അവകാശപ്പെട്ടു. തുറമുഖ നഗരമായ ഹൈഫ ലക്ഷ്യമാക്കി 40 റോക്കറ്റുകൾ ഹിസ്ബുല്ല അയച്ചെന്നും അതിൽ ചിലത് അവിടെ പതിച്ചെന്നും ആറു പേർക്ക് പരുക്കേറ്റെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. അതിർത്തിക്കു സമീപം റോക്കറ്റാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. 

ഇസ്രയേൽ ആക്രമണത്തിൽ രണ്ടാഴ്ചയ്ക്കിടെ ലബനനിൽ 2100 ആളുകളാണ് കൊല്ലപ്പെട്ടത്. ഇറാനെ ആക്രമിക്കുന്നതിന് ഇസ്രയേലിനു ഗൾഫ് രാജ്യങ്ങളുടെ വ്യോമപാത വിട്ടുകൊടുക്കരുതെന്നും അങ്ങനെ ചെയ്താൽ പ്രതികരണം രൂക്ഷമാകുമെന്നും ഇറാൻ ഗൾഫ് രാജ്യങ്ങളെ അറിയിച്ചു. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഖ്‌ചി ഇന്നലെ സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ഇതു സംബന്ധിച്ച ചർച്ച നടത്തി. ഇസ്രയേൽ–ഇറാൻ സംഘർഷത്തിൽ നിഷ്പക്ഷ സമീപനം സ്വീകരിക്കുമെന്ന നിലപാടാണ് ഗൾഫ് രാജ്യങ്ങൾക്ക്.