ഉപരോധം മറികടന്ന് ഇറാനിലേക്ക് കയറ്റുമതി ചെയ്യാന്‍ സഹായിച്ചതിന് അമേരിക്കയില്‍ ശിക്ഷിക്കപ്പെട്ട ഇറാന്‍കാരായ സഹോദരങ്ങള്‍ക്ക് ഒന്റാരിയോയില്‍ പേരില്‍ മാറ്റം വരുത്തി പുതിയ തിരിച്ചറിയല്‍ രേഖ നിയമപരമായി സ്വീകരിക്കാന്‍ അനുമതി നല്‍കിയിരുന്നതായി മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷെല്‍ കമ്പനികളെ ഉപയോഗിച്ച് ഇറാനിലേക്ക് നിയമവിരുദ്ധമായി സെന്‍സിറ്റീവ് മാനുഫാക്ച്വറിംഗ് ഉപകരണങ്ങള്‍ കയറ്റുമതി ചെയ്തതിന് 2021 ലാണ് സഹോദരങ്ങളായ അമിന്‍, അരാഷ് യുസെഫിജാം മിഷിഗണില്‍ ശിക്ഷിക്കപ്പെട്ടത്. ഇവര്‍ അറസ്റ്റിലാകുന്നതിന് മുമ്പ് ഒന്റാരിയോയിലാണ് താമസിച്ചിരുന്നത്. അവിടെയാണ് തങ്ങളുടെ പേരുകള്‍ അമീന്‍, ഔരാഷ് കോഹന്‍ എന്നിങ്ങനെ മാറ്റാന്‍ അപേക്ഷ നല്‍കിയത്. 2022 ഏപ്രിലിലാണ് പ്രവിശ്യാ സര്‍ക്കാര്‍ അപേക്ഷകള്‍ക്ക് അനുവാദം നല്‍കിയത്. തിരിച്ചറിയല്‍ രേഖയില്‍ മാറ്റം വരുത്തിയ സമയത്ത് അവരുടെ ശിക്ഷയുടെ ഒരു ഭാഗം അനുഭവിക്കുകയായിരുന്നു.
പുതിയ പേര് ഉപയോഗിച്ച് അരാഷ് യൂസെഫിജാം(36) രജിസ്റ്റര്‍ ചെയ്ത ദന്തരോഗ വിദഗ്ധായി. ഓട്ടവയില്‍ ഡോ. ഔരാഷ് കോഹന്‍ എന്ന പേരില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. അതേസമയം, സഹോദരന്‍ അമീന്‍ റിച്ച്മണ്ട് ഹില്ലിലുള്ള ഒരു അന്താരാഷ്ട്ര കമ്പനിയില്‍ കംപ്ലയന്‍സ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു. 2022 ല്‍ അമീന്‍ കോഹന്‍ സിറ്റിയില്‍ ഒരു വീട് വാങ്ങിയതായി പ്രോപ്പര്‍ട്ടി റെക്കോര്‍ഡ് കാണിക്കുന്നു.
അരാഷിന്റെ കാര്യത്തില്‍ വിഷയം പരിശോധിച്ചുവരികയാണെന്ന് ഒന്റാരിയോ റോയല്‍ കേളേജ് ഓഫ് ഡെന്റല്‍ സര്‍ജന്‍സ് അറിയിച്ചു.
ഒന്റാരിയോയ്‌ലെ നിയമപ്രകാരം പേരുകള്‍ മാറ്റാന്‍ അപേക്ഷിക്കുന്നവരുടെ ക്രിമിനല്‍ ശിക്ഷകളുടെ വിശദാംശങ്ങള്‍ നല്‍കണം. കൂടാതെ അനുചിതമായ ഉദ്ദേശ്യത്തിനായി പുതിയ രേഖയ്ക്കായി അപേക്ഷിക്കാനും സാധിക്കില്ല.