ടൊറന്റോയിലും തെക്കന്‍ ഒന്റാരിയോയുടെ പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയുള്ള മാസങ്ങളില്‍ താപനില സാധാരണയേക്കാള്‍ കൂടുതലായിരിക്കുമെന്ന് പ്രവചിച്ച് എണ്‍വയോണ്‍മെന്റ് കാനഡ. ഒന്റാരിയോയില്‍ ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ സാധാരണ താപനിലയേക്കാള്‍ ചൂട് പ്രതീക്ഷിക്കാമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ പറയുന്നു. അതേസമയം, ടൊറന്റോയില്‍ ഇക്കാലയളവില്‍ സാധാരണ താപനിലയേക്കാള്‍ 75 ശതമാനം സാധ്യതയുണ്ടെന്നാണ് ഫെഡറല്‍ ഏജന്‍സിയുടെ പ്രവചനം.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഒന്റാരിയോയില്‍ സാധാരണ നിലയിലുള്ള മഴ ലഭിക്കുമെന്നും എന്നാല്‍ പ്രവിശ്യയുടെ ചില ഭാഗങ്ങളില്‍ വര്‍ഷാവസാനം ശരാശരിയിലും കൂടുതല്‍ മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്നും എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു. ടൊറന്റോയില്‍ സാധാരണ പെയ്യുന്ന മഴയുടെ 34 ശതമാനം കൂടുതല്‍ പ്രതീക്ഷിക്കാമെന്നും പറഞ്ഞു.