വെല്ലിംഗ്ടണ്‍: കുട്ടികള്‍ മുതല്‍ മുതിർന്നവർ വരെ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം. പ്രതിവർഷം ഏകദേശം 15.4 ബില്യണ്‍ ലിറ്റർ ഐസ്ക്രീം മനുഷ്യർ കഴിക്കുന്നു.
എന്നാല്‍ ഏത് രാജ്യമാണ് ഐസ്ക്രീം ഉപയോഗത്തില്‍ മുന്നിലുള്ളത്.? നിലവില്‍ ന്യൂസിലൻഡാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഐസ്ക്രീം ഉപയോഗിക്കുന്നത്.
19 -ാം നൂറ്റാണ്ടിന്റെ അവസാനമാണ് ഐസ്ക്രീം ന്യൂസിലൻഡിലെത്തിയത്. ഇന്ന് ന്യൂസിലൻഡില്‍ ഒരാള്‍ പ്രതിവർഷം ശരാശരി 28.4 ലിറ്റർ ഐസ്ക്രീം കഴിക്കുന്നുണ്ടെന്നാണ് കണക്ക്. ബെറി, ചോക്ലേറ്റ്, വാനില ഫ്ലേവറുകള്‍ക്കാണ് ആരാധകർ ഏറെ. വാനിലയും തേനും ചേർന്ന ന്യൂസിലൻഡിലെ ഹോക്കി പോക്കി ഫ്ലേവറിനും ആരാധകർ നിരവധിയാണ്.