കാല്‍ഗറിയില്‍ താമസിക്കുന്ന 67 ശതമാനം പേര്‍ നഗരത്തിലെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണെന്ന് കാല്‍ഗറി ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട്. ഏകദേശം പത്തില്‍ എട്ട് പേരും രാത്രിയില്‍ ഒറ്റയ്ക്ക് നഗരമധ്യത്തില്‍ നടക്കുന്നത് സുരക്ഷിതമല്ലെന്ന് പ്രതികരിക്കുന്നു. 59 പേര്‍ ഗാര്‍ഹിക പീഡന നിരക്ക് വര്‍ധിക്കുന്നത് സംബന്ധിച്ച് ആശങ്കാകുലരാണെന്ന് പറഞ്ഞു. കാല്‍ഗേറിയക്കാരില്‍ 78 ശതമാനം പേരും രാത്രിയില്‍ ഒറ്റയ്ക്ക് നടക്കാന്‍ പേടിക്കുന്നവരാണ്. മാനസികാരോഗ്യം, ക്ഷേമം, ഭക്ഷ്യ അരക്ഷിതാവസ്ഥ, വംശീയത, വിവേചനം തുടങ്ങിയ കാര്യങ്ങളിലെല്ലാം കാല്‍ഗറിയിലെ ജനങ്ങളോട് അഭിപ്രായം തേടിയിട്ടുണ്ട്.