ടൊറന്റോയിലേക്ക് മൂന്ന് വീക്ക്‌ലി നോണ്‍-സ്‌റ്റോപ്പ് ഫ്‌ളൈറ്റുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വെയ്‌സ്. ഡിസംബര്‍ 11 മുതലാണ് സര്‍വീസ് ആരംഭിക്കുക. ഖത്തര്‍ എയര്‍വെയ്‌സിന്റെ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ 14 ാമത് ഡെസ്റ്റിനേഷനും കാനഡയിലെ രണ്ടാമത്തെയും ഡെസ്റ്റിനേഷനായിരിക്കും ടൊറന്റോയിലേത്. ഏഴ് പ്രതിദിന ഫ്‌ളൈറ്റുകളുമായി സര്‍വീസ് നടത്തുന്ന മോണ്‍ട്രിയലാണ് കാനഡയിലെ ആദ്യ ഡെസ്റ്റിനേഷന്‍.
പുതിയ ടൊറന്റോ സര്‍വീസ് കാനഡയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൊളംബോ, ബാങ്കോക്ക്, ഡെല്‍ഹി, കാഠ്മണ്ഡു, മുംബൈ എന്നിവയുള്‍പ്പെടെ ഖത്തര്‍ എയര്‍വെയ്‌സിന്റെ വിപുലമായ ആഗോള ശൃംഖലയിലുടനീളമുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് തടസ്സിങ്ങളില്ലാതെ പ്രവേശനം നല്‍കും. 42 ബിസിനസ് ക്ലാസ് സീറ്റുകളും 312 ഇക്കണോമി സീറ്റുകളുമുള്ള ബോയിംഗ് 777-300ER വിമാനമാണ് പുതിയ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ടൊറന്റോയിലേക്കും തിരിച്ച് ദോഹയിലേക്കും ബുധന്‍, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലാണ് ഫ്‌ളൈറ്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.