കാനഡയില്‍ ഇനി സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഡിസ്‌നി പ്ലസ് ലോഗിന്‍ പങ്കിടാന്‍ സാധിക്കില്ല. പാസ്‌വേഡ് ഷെയറിംഗ് അവസാനിപ്പിച്ച് പെയ്ഡ് ഷെയറിംഗ് അവതരിപ്പിക്കുകയാണെന്ന് ഡിസ്‌നി പ്ലസ് പ്രഖ്യാപിച്ചു. കാനഡ കൂടാതെ യുഎസ്, യൂറോപ്പ്, ഏഷ്യ-പസഫിക് എന്നിവടങ്ങളിലും പുതിയ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ ഡിസ്‌നി പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ ഒരു കുടുംബാംഗത്തിനോ സുഹൃത്തിനോ നല്‍കുന്നതിനായുള്ള പെയ്ഡ് ഷെയറിംഗ് പ്രോഗ്രാം വിപുലീകരിച്ചതായി കമ്പനി പ്രസ്താവനയില്‍ പറയുന്നു.
പുതിയ ഓപ്ഷന്‍ വഴി അക്കൗണ്ട് ഉടമകള്‍ക്ക് ഹൗസ്‌ഹോള്‍ഡിന് പുറത്തുള്ള ആരെയെങ്കിലും അധിക ഫീസായി അവരുടെ സബ്‌സ്‌ക്രിപ്ഷനിലേക്ക് ചേര്‍ക്കാന്‍ സാധിക്കും. എക്‌സ്ട്രാ മെമ്പറിന് പകരമായി ഹൗസ്‌ഹോള്‍ഡിന് പുറത്തുള്ള ആളുകള്‍ക്ക് ഡിസ്‌നി പ്ലസ് പ്രോഗ്രാമുകള്‍ കാണുന്നതിന് സ്വന്തം സബ്‌സ്‌ക്രിപ്ഷന് സൈന്‍ അപ്പ് ചെയ്യാം. അക്കൗണ്ട് ഉടമ എന്ന നിലയില്‍ ആ പ്രൊഫൈലിന്റെ വാച്ച് ഹിസ്റ്ററിയും സെറ്റിംഗ്‌സും നിലനിര്‍ത്താന്‍ പുതിയ സബ്‌സക്രിപ്ഷനിലേക്കോ എക്‌സ്ട്രാ മെമ്പറിനോ പ്രൊഫൈല്‍ കൈമാറാന്‍ കഴിയും.