പേപ്പര്‍ ടിക്കറ്റുകളും പാസുകളും ഒഴിവാക്കുന്നതായി എഡ്മന്റണ്‍ ട്രാന്‍സിറ്റ് സര്‍വീസ്

By: 600002 On: Sep 30, 2024, 1:01 PM

 


പേപ്പര്‍ ടിക്കറ്റുകളും പാസുകളും ഒഴിവാക്കുന്നതായി എഡ്മന്റണ്‍ ട്രാന്‍സിറ്റ് സര്‍വീസ്. പകരം റീജന്‍ ഇലക്ട്രോണിക് ഫെയര്‍ പേയ്‌മെന്റ് സംവിധാനമായ ആര്‍ക്ക്(Arc)  ആയിരിക്കും ഉപയോഗിക്കുക. നവംബര്‍ 9 മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരും. 2022 മുതല്‍, ആര്‍ക്കിലേക്ക് ഘട്ടം ഘട്ടമായി മാറുന്നതിനുള്ള നടപടികള്‍ എഡ്മന്റണ്‍ ട്രാന്‍സിറ്റ് സര്‍വീസ് ആരംഭിച്ചിരുന്നു. എല്ലാ യാത്രക്കാര്‍ക്കും പുതിയ സംവിധാനം  ഉപയോഗിക്കാമെന്ന് ഇടിഎസ് വക്താവ് അറിയിച്ചു. 

ട്രാന്‍സിറ്റ് ഉപയോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ പണമോ ഉപയോഗിച്ച് അവരുടെ ആര്‍ക്ക് കാര്‍ഡുകളിലേക്ക് പണം ലോഡ് ചെയ്യാന്‍ കഴിയും. യാത്രക്കാര്‍ക്ക് അവരുടെ ആര്‍ക്ക് കാര്‍ഡുകളിലേക്ക് ഓണ്‍ലൈനായോ ഫോണ്‍ വഴിയോ ആര്‍ക്ക് വെന്‍ഡിംഗ് മെഷീനില്‍ നിന്നോ വ്യക്തിഗത സേവന കേന്ദ്രത്തിലോ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റിലോ പണം ലോഡ് ചെയ്യാന്‍ കഴിയും.