ഒക്ടോബര്‍ 1 മുതല്‍ ഒന്റാരിയോയിലെ മിനിമം വേതനം വര്‍ധിക്കും. മണിക്കൂറിന് 16.55 ഡോളറില്‍ നിന്ന് 17.20 ഡോളറായാണ് വര്‍ധിക്കുക. 3.9 ശതമാനം വര്‍ധനയാണ് ഉണ്ടാവുക. ഇതോടെ ബ്രിട്ടീഷ് കൊളംബിയയ്ക്ക് ശേഷം കാനഡയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രവിശ്യാ മിനിമം വേതനമായിരിക്കും ഒന്റാരിയോയിലേത്. എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരം, പ്രൊവിന്‍ഷ്യല്‍ ഇന്‍ഫ്‌ളേഷന്‍ ലെവല്‍ അടിസ്ഥാനമാക്കി ഒന്റാരിയോയുടെ മിനിമം വേതനം വര്‍ഷം തോറും വര്‍ധിക്കുന്നു.
ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യുകയും മിനിമം മണിക്കൂര്‍ വേതനം നേടുകയും ചെയ്യുന്ന ഒരാള്‍ക്ക് ഏകദേശം 1,355 ഡോളര്‍ വാര്‍ഷിക ശമ്പള വര്‍ധന ലഭിക്കും. ഒന്റാരിയോയിലെ ഭൂരിഭാഗം ജീവനക്കാര്‍ക്കും മിനിമം വേതന വര്‍ധന ബാധകമാണ്.