ഇന്‍ഷുറന്‍സ് ഇല്ലാത്ത മോര്‍ഗേജുകളുള്ള വായ്പക്കാര്‍ ദാതാക്കളെ മാറുമ്പോള്‍ സ്‌ട്രെസ്സ് ടെസ്റ്റിന് വിധേയരാകേണ്ട ആവശ്യമില്ലെന്ന് ദേശീയ ബാങ്കിംഗ് റെഗുലേറ്റര്‍ പറയുന്നു. വായ്പ വാങ്ങുന്നയാളുടെ നിലവിലെ അമോര്‍ട്ടൈസേഷന്‍ ഷെഡ്യൂളിനും ലോണ്‍ തുകയ്ക്കും കീഴില്‍ മറ്റൊരു സ്ഥാപനത്തില്‍ ഇന്‍ഷുറന്‍സ് ചെയ്യാത്ത മോര്‍ഗേജുകള്‍ പുതുക്കുമ്പോള്‍ വായ്പ നല്‍കുന്നവര്‍ മിനിമം ക്വാളിഫൈയിംഗ് റേറ്റ് ബാധകമാക്കുന്നതിനുള്ള നയം അവസാനിപ്പിക്കുമെന്ന് ഓഫീസ് ഓഫ് സൂപ്രണ്ട് ഓഫ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് പറയുന്നു.
മോര്‍ഗേജ് പുതുക്കുന്ന സമയത്ത് ഇന്‍ഷ്വര്‍ ചെയ്തവരും ഇന്‍ഷുറന്‍സ് ചെയ്യാത്തവരും തമ്മിലുള്ള അസന്തുലിതാവസ്ഥയുണ്ടാകുന്നുവെന്ന കനേഡിയന്‍ പൗരന്മാരുടെ പ്രതികരണങ്ങളെ തുടര്‍ന്നാണ് ഈ മാറ്റമെന്ന് അധികൃതര്‍ അറിയിച്ചു. സാമ്പത്തിക ആഘാതങ്ങള്‍ അനുഭവപ്പെട്ടാല്‍ വായ്പയെടുക്കുന്നവര്‍ക്ക് മോര്‍ഗേജ് പേയ്മന്റുകള്‍ നടത്താനാകുമെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങള്‍ സ്‌ട്രെസ്സ് ടെസ്റ്റിന് ആവശ്യപ്പെടാറുണ്ട്.