പൂപ്പല്‍ ബാധ: വീണ്ടും യോഗര്‍ട്ട് തിരിച്ചുവിളിച്ച് കോസ്റ്റ്‌കോ കാനഡ 

By: 600002 On: Sep 25, 2024, 12:34 PM

 

 

പൂപ്പല്‍ ബാധ  മൂലം അസുഖങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കോസ്റ്റ്‌കോ കാനഡ വീണ്ടും യോഗര്‍ട്ട് തിരിച്ചുവിളിച്ചു. 2024 സെപ്തംബര്‍ 3 നും 2024 സെപ്തംബര്‍ 19 നും ഇടയില്‍ വിറ്റഴിച്ച കിര്‍ക്ക്‌ലാന്‍ഡ് സിഗ്നേച്ചര്‍ പ്രോബയോട്ടിക് യോഗര്‍ട്ട്(കോസ്റ്റ്‌കോ ഐറ്റം 1264134) ആണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 100 ഗ്രാം കണ്ടെയ്‌നറുകള്‍ അടങ്ങിയ 24-പായ്ക്കിലാണ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചത്. രോഗപ്രതിരോധ ശേഷി കുറവായ ആളുകളില്‍ വേഗത്തില്‍ അസുഖം ബാധിക്കാനിടയാക്കുന്ന യീസ്റ്റ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനാലാണ് ഡാനോണ്‍ കാനഡ ഉല്‍പ്പന്നം തിരിച്ചുവിളിച്ചിരിക്കുന്നതെന്ന് വെബ്‌സൈറ്റില്‍ പറയുന്നു. 

കിര്‍ക്ക്‌ലാന്‍ഡ് സിഗ്നേച്ചര്‍ പ്രോബയോട്ടിക് യോഗര്‍ട്ട് വാങ്ങിയ ഉപഭോക്താക്കള്‍ അത് ഉപയോഗിക്കരുതെന്നും പകരം റീഫണ്ടിനായി കോസ്റ്റ്‌കോ വെയര്‍ഹൗസിലേക്ക് തിരികെ നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു.