കാനഡയില്‍ താമസിക്കാന്‍ ഏറ്റവും മികച്ച നഗരമായി കാല്‍ഗറി 

By: 600002 On: Sep 25, 2024, 12:12 PM

 


കാല്‍ഗറിയില്‍ താമസിക്കുന്നവര്‍ക്ക് അഭിമാനിക്കാവുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കാനഡയില്‍ താമസിക്കാനുള്ള ഏറ്റവും മികച്ച നഗരമായി കാല്‍ഗറി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മൂന്ന് പ്രധാന മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി മൂവിംഗ് വാള്‍ഡോ തയാറാക്കിയ പട്ടികയില്‍ മറ്റ് നഗരങ്ങളേക്കാള്‍ മുന്നിലാണ് കാല്‍ഗറി. സുരക്ഷ,( കുറ്റകൃത്യങ്ങളുടെ തീവ്രത സൂചിക അല്ലെങ്കില്‍ സിഎസ്‌ഐ അടിസ്ഥാനമാക്കി)അഫോര്‍ഡബിളിറ്റി, റിക്രിയേഷണല്‍ ഫെസിലിറ്റി, പാര്‍ക്ക്‌സ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നടത്തിയിരിക്കുന്നത്. 

രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളെ അപേക്ഷിച്ച് കാല്‍ഗറി താമസിക്കാന്‍ ഏറ്റവും അഫോര്‍ഡബിളായ നഗരമാണ്. 74.47 സിഎസ്‌ഐ ഉള്ളതിനാല്‍, രാജ്യത്തെ മറ്റ് വലിയ നഗരങ്ങളേക്കാള്‍ സുരക്ഷിതമാണ് കാല്‍ഗറി. പാര്‍പ്പിട വിലയും താരതമ്യേന കുറവാണ്. കാല്‍ഗറിയില്‍ വീടുകളുടെ ശരാശരി വില ഏകദേശം 588,600 ഡോളറാണ്. വാടകയ്ക്കും കൂടുതല്‍ അഫോര്‍ഡബിള്‍ ഓപ്ഷനുകള്‍ സിറ്റി വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

എണ്ണ, വാതക മേഖലയിലെ ധാരാളം തൊഴിലവസരങ്ങളും നഴ്‌സ് അറ്റഡന്റുകള്‍, റീട്ടെയ്ല്‍ മാനേജര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡും കാല്‍ഗറിയെ ഒന്നാം സ്ഥാനത്തേക്കെത്തിച്ചു.