വയനാട് പുനരധിവാസ പാക്കേജിനായി എൻ എസ് എസ് ഓഫ് ബി സി യുടെ കൈത്താങ്ങ്

By: 600099 On: Sep 25, 2024, 3:58 AM

 

ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമാള, മേപ്പാടി നിവാസികളുടെ പുനരധിവാസ പാക്കേജിനായി നായർ സർവീസ് സൊസൈറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ ഒരു ലക്ഷത്തി ഇരുപത്തിയയ്യായിരം രൂപ (Rs.1, 25, 000)   സംഭാവന നൽകി. ത്യശ്ശൂർ സേവാഭാരതിക്കാണ് എൻ എസ് എസ് ഓഫ് ബി സി തുക കൈമാറിയത്.