വാഹനങ്ങളില്‍ നിന്ന് ചൈനീസ് സോഫ്റ്റ്‌വെയറും ഹാര്‍ഡ്‌വെയറും നിരോധിക്കുമെന്ന് അമേരിക്ക

By: 600002 On: Sep 24, 2024, 12:02 PM

 


സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് വാഹനങ്ങളില്‍ നിന്നും ചൈനീസ് സോഫ്റ്റ്‌വെയറും ഹാര്‍ഡ്‌വെയറും നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്ക. എല്ലാ ചൈനീസ് കാറുകളും യുഎസ് വിപണിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും യുഎസ് വാണിജ്യ വകുപ്പ് സൂചന നല്‍കി. ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഉയര്‍ന്ന താരിഫ് ചുമത്തുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും അമേരിക്കയുടെ നിലപാടിനൊപ്പം കാനഡയും ചേരുമോ എന്ന ചോദ്യവും ഉയര്‍ന്നു വരുന്നുണ്ട്. 

വരും വര്‍ഷങ്ങളില്‍ അമേരിക്കയിലെ വാഹനങ്ങളില്‍ നിന്ന് ചൈനീസ് സോഫ്റ്റ്‌വെയറുകളും ഹാര്‍ഡ്‌വെയറും നീക്കം ചെയ്യാന്‍ പ്രമുഖ വാഹന നിര്‍മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.