കാല്‍ഗറിയിലെ ജലവിതരണ സംവിധാനവുമായി ബിയര്‍സ്‌പോ സൗത്ത്ഫീഡര്‍ മെയിന്‍ വീണ്ടും ബന്ധിപ്പിച്ചു. ജലവിതരണപൈപ്പിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതോടെ നഗരത്തിലെ ജലവിതരണം സാധാരണനിലയിലേക്കെത്തുന്നതായി മേയര്‍ ജ്യോതി ഗോണ്ടെക്ക് അറിയിച്ചു. ജലനിയന്ത്രണങ്ങളും അവസാനിപ്പിക്കുമെന്ന് മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഏകദേശം ഒരു മാസത്തെ അറ്റകുറ്റപ്പണികള്‍ക്ക് ശേഷമാണ് ജലവിതരണം സാധാരണനിലയിലായത്.
കാല്‍ഗറിയിലെ ജലവിതരണത്തിന്റെ ഏകദേശം 70 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്ന ഗ്ലെന്‍മോര്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഈ വര്‍ഷം അറ്റകുറ്റപ്പണി നടക്കുമ്പോള്‍ സാധാരണ കൈകാര്യം ചെയ്യുന്ന 30 ശതമാനത്തേക്കാള്‍ കൂടുതല്‍ ജലം ഉല്‍പ്പാദിപ്പിച്ചുവെന്ന് പറയുന്നു. ഗ്ലെന്‍മോര്‍ പ്ലാന്റിലെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സിറ്റി സ്റ്റേജ് 4 ഔട്ട്‌ഡോര്‍ വാട്ടര്‍ റെസ്ട്രിക്ഷന്‍ ഏര്‍പ്പെടുത്തിയിരുന്നു.