വിദേശ തൊഴിലാളി നയത്തിലെ മാറ്റങ്ങള്‍ കാനഡയിലെ റസ്‌റ്റോറന്റുകളെ സാരമായി ബാധിക്കും:  റെസ്‌റ്റോറന്റ്‌സ് കാനഡ 

By: 600002 On: Sep 23, 2024, 9:18 AM

 

താല്‍ക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമില്‍(TFW)  ഫെഡറല്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. കനേഡിയന്‍ തൊഴിലുടമകള്‍ ഒഴിവുകള്‍ നികത്തുന്നതിന് വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനാണ് സര്‍ക്കാര്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. അതേസമയം, ഈ മാറ്റങ്ങള്‍ കാനഡയിലെ റെസ്റ്റോറന്റ് മേഖലയെ സാരമായി ബാധിച്ചേക്കുമെന്ന് ഭക്ഷ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന റസ്റ്റ്‌റന്റ് കാനഡ പറയുന്നു. രാജ്യത്തെ ഭക്ഷ്യമേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാവുക. 

റസ്റ്ററന്റ് ഇന്‍ഡസ്ട്രിയില്‍ നിലവില്‍ 73,000 തസ്തികകളുണ്ടെന്നും ഗ്രാമീണ, വിദൂര, വിനോദസഞ്ചാര മേഖലകളിലെ തസ്തികകള്‍ നികത്താന്‍ പ്രയാസമാണെന്നും ഏജന്‍സി പറയുന്നു. പുതിയ പോളിസി തൊഴിലാളികളെ നിലവില്‍ രണ്ടിന്‍ നിന്ന് ഒരു വര്‍ഷത്തെ കരാറുകളിേക്ക് പരിമിതപ്പെടുത്തുകയും മൊത്തം തസ്തികകളുടെ 10 ശതമാനം മാത്രം വിദേശതൊഴിലാളികളെ നിയമിക്കാന്‍ ജോലിസ്ഥലങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്യും. പഴയ നയപ്രകാരം ഇത് 20 ശതമാനമായിരുന്നു. 

വിദേശജീവനക്കാരെ നിയമിക്കുന്നതിന് തൊഴിലുടമകള്‍ പേപ്പര്‍വര്‍ക്കുകള്‍ ചെയ്യാനും ഫീസ് അടയ്ക്കാനും തൊഴില്‍ പരിശീലനത്തിനും ധാരാളം സമയം ചെലവഴിക്കുന്നുവെന്ന് റസ്റ്ററന്റ് കാനഡ വെസ്റ്റേണ്‍ ബ്രാഞ്ച് വൈസ് പ്രസിഡന്റ് മാര്‍ക്ക് വോണ്‍ ഷെല്‍വിറ്റ്‌സ് പറയുന്നു.