ഉപഭോക്തൃ പരാതി പരിഹാരത്തിന് കനേഡിയന്‍ എയര്‍ലൈനുകള്‍ക്ക് 790 ഡോളര്‍ ബില്‍ നല്‍കും 

By: 600002 On: Sep 21, 2024, 6:47 PM

 


പരിഹരിക്കുന്ന എല്ലാ ഉപഭോക്തൃ പരാതികള്‍ക്കും കനേഡിയന്‍ എയര്‍ലൈനുകള്‍ക്ക് ഫീസ് നല്‍കുമെന്ന് കനേഡിയന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സി(സിടിഎ) പ്രഖ്യാപിച്ചു. പുതിയ ഫീസ് ഘടനയും നിര്‍ദ്ദേശിച്ചു. യാത്രക്കാര്‍ക്ക് അനുകൂലമാണോ അല്ലെയോ എന്നത് പരിഗണിക്കാതെ തന്നെ എയര്‍ലൈനുകള്‍ ബില്‍ നല്‍കുമെന്ന് സിടിഎ അറിയിച്ചു. പുതിയ നടപടിക്രമങ്ങളിലൂടെ കാനഡയുടെ പാസഞ്ചര്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള കണ്‍സള്‍ട്ടിംഗ് പ്രക്രിയയുടെ ഭാഗമാണ് ഈ നിര്‍ദ്ദേശം. 

സിടിഎയുടെ പുതിയ നിര്‍ദ്ദേശം അനുസരിച്ച്, ഏജന്‍സി പ്രോസസ് ചെയ്യുന്ന എല്ലാ പരാതികള്‍ക്കും എയര്‍ലൈനുകള്‍ക്ക് ഫലം പരിഗണിക്കാതെ തന്നെ 790 ഡോളര്‍ ബില്‍ നല്‍കും. പരാതികള്‍ പരിഹരിക്കുന്നതിനുള്ള ചെലവിന്റെ 60 ശതമാനമാണ് ഫീസ് എന്ന് സിടിഎയുടെ വെബ്‌സൈറ്റില്‍ പറയുന്നു. അന്തിമ ഫീസ് പ്രാബല്യത്തില്‍ വരുന്നതിന് 30 ദിവസം മുമ്പ് എയര്‍ലൈനുകളെ അറിയിക്കുമെന്നും സിടിഎ വ്യക്തമാക്കി.