അടുത്തമാസം മുതല്‍ ചൊവ്വാഴ്ചകളില്‍ സൗജന്യ ഷിപ്പിംഗ് വാഗ്ദാനം ചെയ്ത് കാനഡ പോസ്റ്റ് 

By: 600002 On: Sep 21, 2024, 2:20 PM

 


ഒക്ടോബര്‍ മാസം മുതല്‍ ചൊവ്വാഴ്ചകളില്‍ സൗജന്യ ഷിപ്പിംഗ് വാഗ്ദാനം ചെയ്ത് കാനഡ പോസ്റ്റ്. ചെറുകിട ബിസിനസ്സുകള്‍ക്ക് എക്‌സ്‌പെഡിറ്റഡ് പാഴ്‌സല്‍( 5 കിലോഗ്രാം വരെ) അല്ലെങ്കില്‍ കാനഡ പോസ്റ്റ് പ്രൊമോ കോഡ് ഉപയോഗിച്ച് ട്രാക്ക് ചെയ്ത പാക്കറ്റ്-യുഎസ്എ( 2 കിലോഗ്രാം വരെ) ഷിപ്പിംഗ് വാഗ്ദാനം ചെയ്യുന്നു. 

സൗജന്യ ഷിപ്പിംഗ് നേടാന്‍ താല്‍പ്പര്യമുള്ള ചെറുകിട ബിസിനസ്സുകള്‍ക്ക് ഫ്രീ കാനഡ പോസ്റ്റ് ബിസിനസ് പ്രൊഫൈല്‍ സൃഷ്ടിക്കണം. സൊല്യൂഷന്‍സ് ഫോര്‍ സ്‌മോള്‍ ബിസിനസ് പ്രോഗ്രാമില്‍ ചേരുന്നത് ഉപഭോക്താക്കള്‍ക്ക് ഷിപ്പിംഗ്, ഡയറക്ട് മെയില്‍ പാക്കേജിംഗ് എന്നിവയിലെ ടൂളുകളിലേക്കും സേവിംഗ്‌സിലേക്കും പ്രവേശനം നല്‍കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് കാനഡ പോസ്റ്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.