സോഫ്റ്റ്‌വെയര്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാനഡയിലുടനീളം വിറ്റഴിച്ച 38,000 ജനറല്‍ മോട്ടോഴ്‌സ് വാഹനങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് കാനഡ തിരിച്ചുവിളിച്ചു. കാഡിലാക്ക്, ഷെവെര്‍ലെ, ജിഎംസി ബ്രാന്‍ഡിലെ 2023, 2024 മോഡലുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
സോഫ്റ്റ്‌വെയര്‍ തകരാറുമായി ബന്ധപ്പെട്ട് സുരക്ഷാ അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാലാണ് വാഹനങ്ങള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. ചില സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് സിഗ്നലുകള്‍ യഥാസമയം ലഭിക്കാതെ വരുമെന്നും ഇത് ബ്രേക്കിംഗ് പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്‌തേക്കാം. ഇത് ബ്രേക്ക് ഫ്‌ളൂയിഡിന്റെ അളവ് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാതെ വരികയും ബ്രേക്ക് കുറയുകയും അപകടത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ഇതോടെ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറും.
ജിഎം വാഹന ഉടമകളെ മെയില്‍ വഴി വിവരം അറിയിക്കുമെന്നും വാഹനങ്ങളുടെ ഇലക്ട്രോണിക് ബ്രേക്ക് കണ്‍ട്രോള്‍ മൊഡ്യൂളുകള്‍ പരിശോധിച്ച് വയര്‍ലെസ് ഓവര്‍ ദി എയര്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് അയയ്ക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കാനഡ വ്യക്തമാക്കി.