ആല്‍ബെര്‍ട്ടയിലെ നഗരങ്ങളില്‍ തൊഴിലവസരങ്ങള്‍ കുത്തനെ വര്‍ധിച്ചു 

By: 600002 On: Sep 21, 2024, 9:39 AM

 

 

കാനഡയിലെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ആല്‍ബെര്‍ട്ടയില്‍ തൊഴിലവസരങ്ങള്‍ വളരെ കൂടുതലാണ്. മറ്റ് പ്രവിശ്യകളില്‍ നിന്നും ആല്‍ബെര്‍ട്ടയിലേക്ക് ആളുകളുടെ ഒഴുക്ക് സമീപകാലത്തായി വര്‍ധിച്ചു. വിദേശ കുടിയേറ്റ തൊഴിലാളികളും ആല്‍ബെര്‍ട്ടയെയാണ് കൂടുതലായും തിരഞ്ഞെടുക്കുന്നത്.  Indeed ന്റെ ഗവേഷണ വിഭാഗമായ Hiring Lab ന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ആല്‍ബെര്‍ട്ടയിലെ തൊഴില്‍ ഒഴിവുകളുടെ എണ്ണം കോവിഡ് പാന്‍ഡെമിക്കിന് മുമ്പുള്ളതിനേക്കാള്‍ ഉയര്‍ന്നു. പ്രവിശ്യയുടെ ചില നഗരങ്ങളില്‍ നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കാല്‍ഗറിയിലും എഡ്മന്റണിലും ജോബ് പോസ്റ്റിംഗുകള്‍ പാന്‍ഡെമിക്കിന് മുമ്പുള്ളതിനേക്കാള്‍ ഉയര്‍ന്നതാണെങ്കിലും പ്രവിശ്യയിലെ ചെറിയ നഗരങ്ങളില്‍ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചു. ലെത്ത്ബ്രിഡ്ജ്, മെഡിസിന്‍ ഹാറ്റ്, റെഡ് ഡീര്‍ എന്നീ നഗരങ്ങളില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്തുടനീളമുള്ള ചെറുകിട, ഇടത്തരം നഗരങ്ങളില്‍ ജോബ് പോസ്റ്റിംഗുകള്‍ 25 ശതമാനത്തിലധികം ഉയര്‍ന്നതായി ഹയറിംഗ് ലാബ് പറയുന്നു. ദേശീയ ശരാശരിയേക്കാള്‍ ആല്‍ബെര്‍ട്ടയില്‍ ഉയര്‍ന്ന നിരക്കാണ്. ആല്‍ബെര്‍ട്ട, സസ്‌ക്കാച്ചെവന്‍, മാനിറ്റോബ എന്നിവടങ്ങളില്‍ വേക്കന്‍സി നിരക്ക് മൂന്ന് ശതമാനം മുകളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.