നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും മോശം വിമാനത്താവളങ്ങളില്‍ ഒന്നായി ടൊറന്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ട്. ജെ ഡി പവര്‍ പുറത്തിറക്കിയ കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ റിപ്പോര്‍ട്ടില്‍ 2023 ല്‍ മൊത്തത്തിലുള്ള ഉപഭോക്തൃ സംതൃപ്തിയില്‍ പിയേഴ്‌സണ്‍ വിമാനത്താവളം പട്ടികയില്‍ അവസാന സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തെത്തി. മെഗാ എയര്‍പോര്‍ട്ടുകളില്‍ 1000 ത്തില്‍ 559 സ്‌കോറാണ് ടൊറന്റോ എയര്‍പോര്‍ട്ടിന്. ന്യൂജേഴ്‌സിയിലെ നെവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്(552) പട്ടികയില്‍ അവസാന സ്ഥാനത്ത്.
മിനിയാപൊളിസ് സെന്റ് പോള്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കസ്റ്റമര്‍ സാറ്റിസ്ഫാക്ഷനില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്താണ്. 671 സ്‌കോറാണ് മിനിയാപൊളിസ് സെന്റ് പോള്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കരസ്ഥമാക്കിയത്. ഡിട്രോയിറ്റ് മെട്രോപൊളിറ്റന്‍ വെയ്ന്‍ കൗണ്ടി എയര്‍പോര്‍ട്ട് (643) രണ്ടാം സ്ഥാനത്തും ഫീനിക്‌സ് സ്‌കൈ ഹാര്‍ബര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്(633) മൂന്നാം സ്ഥാനത്തുമാണ്.