ഇസ്രയേലിനെ ഹിസ്ബുള്ളയുടെ ഭീഷണിയിൽ നിന്ന് മോചിപ്പിക്കും; തെക്കൻ ലെബനനിൽ വ്യോമാക്രമണം തുടങ്ങി ഇസ്രയേൽ

By: 600007 On: Sep 20, 2024, 11:57 AM

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ വ്യാ​മാ​ക്ര​മ​ണം. തെക്ക​ൻ ലെ​ബ​ന​നി​ലാ​ണ് ഇ​സ്ര​യേ​ൽ വി​മാ​ന​ങ്ങ​ൾ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പേ​ജ​ർ വാ​ക്കി ടോ​ക്കി സ്ഫോ​ട​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ബോം​ബാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. 20 പേ​രാ​ണ് വാ​ക്കി ടോ​ക്കി സ്ഫോ​ട​ന​ങ്ങ​ളി​ൽ മ​രി​ച്ച​ത്. 

പേ​ജ​ർ ആ​ക്ര​മ​ണ​ത്തി​നു പി​റ്റേ​ന്നാ​ണ് ല​ബ​ന​നി​ലെ ഹി​സ്ബു​ള്ള ഭീ​ക​ര​രെ ല​ക്ഷ്യ​മി​ട്ട് വാ​ക്കി ടോ​ക്കി സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. ല​ബ​ന​നി​ലു​ട​നീ​ളം ഹി​സ്ബു​ള്ള​ക​ളു​ടെ വാ​ക്കി​ടോ​ക്കി​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു.

 കാ​റു​ക​ളി​ലും വീ​ടു​ക​ളി​ലു​മാ​ണ് വാ​ക്കി ടോ​ക്കി​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച​ത്. മൃ​ത​സം​സ്കാ​ര​ച്ച​ട​ങ്ങി​ലും സ്ഫോ​ട​ന​മു​ണ്ടാ​യി. ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ൽ ഒ​ട്ടേ​റെ സ്ഫോ​ട​ന​ങ്ങ​ളു​ണ്ടാ​വു​ക​യും നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

അതിനിടെ, പേജർ ആക്രമണത്തിൽ ആദ്യമായി പ്രതികരിച്ച് ഹിസ്ബുള്ള മേധാവി ഹസ്സൻ നസറള്ളയും രംഗത്തെത്തി. ഹിസ്ബുള്ളക്ക് കനത്ത തിരിച്ചടിയെങ്കിലും മുട്ടുമടക്കില്ലെന്ന് ഹസ്സൻ നസറള്ള പ്രതികരിച്ചു. ഇസ്രയേൽ എല്ലാ അതിർവരമ്പുകളും ലംഘിച്ചെന്ന് ഹസ്സൻ നസറള്ള പറഞ്ഞു. ശക്തമായി തിരിച്ചടിക്കുമെന്നും പ്രഖ്യാപനം. ലെബനനിൽ ഹിസ്ബുല്ലയുടെ വിവിധ ആശയവിനിമയ സംവിധാനങ്ങൾ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 37 ആയി