ലിബറല്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി: ട്രൂഡോയ്ക്ക് അടുത്തയാഴ്ച നിര്‍ണായകം 

By: 600002 On: Sep 18, 2024, 10:38 AM

 

 

ലിബറല്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ആദ്യ അവസരം അടുത്തയാഴ്ച ലഭിക്കും. ന്യൂനപക്ഷ ലിബറല്‍ സര്‍ക്കാരിനെതിരെ സെപ്തംബര്‍ 24 ചൊവ്വാഴ്ച അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഗവണ്‍മെന്റ് ഹൗസ് ലീഡറുടെ ഓഫീസ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അവിശ്വാസ പ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് സെപ്റ്റംബര്‍ 25 ബുധനാഴ്ച നടക്കും. 

പ്രതീക്ഷിച്ചതിലും മുമ്പ് കാനഡ ഫെഡറല്‍ തെരഞ്ഞെടുപ്പിലേക്ക് കടക്കുമോയെന്ന് അടുത്തയാഴ്ചയോടെ അറിയാം. സാങ്കേതികമായി അടുത്ത വര്‍ഷം ഒക്ടോബറിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി, ജസ്റ്റിന്‍ ട്രൂഡോയുടെ ന്യൂനപക്ഷ ലിബറല്‍ സര്‍ക്കാരുമായുള്ള കരാര്‍ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ അഗ്നിപരീക്ഷയായി അടുത്തയാഴ്ച അവവിശ്വാസ പ്രമേയത്തെ നേരിടേണ്ടി വരും.