കാനഡയുടെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ജൂലൈയിലെ 2.5 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റില്‍ 2 ശതമാനം എന്ന ലക്ഷ്യത്തിലേക്കെത്തിയതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. 2021 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. വില സമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള ബാങ്ക് ഓഫ് കാനഡയുടെ ശ്രമങ്ങളില്‍ ഒരു പ്രധാന നാഴികക്കല്ലായി മാറി. ഗ്യാസോലിന്‍ വില കുറഞ്ഞതാണ് ഓഗസ്റ്റില്‍ പണപ്പെരുപ്പ നിരക്ക് കുറയ്ക്കാന്‍ കാരണമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ചൂണ്ടിക്കാട്ടി.
1971 ന് ശേഷം ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഇടിവ് രേഖപ്പെടുത്തി. വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വില മാസാടിസ്ഥാനത്തില്‍ കുറഞ്ഞു. ഡിമാന്‍ഡ് മന്ദഗതിയിലായതിനാല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ചില്ലറ വ്യാപാരികള്‍ വലിയ ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്തതോടെയാണ് ഇടിവ് ഉണ്ടായതെന്നും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ വ്യക്തമാക്കി.