എയര്‍കാനഡയും പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയനും തമ്മിലുള്ള തൊഴില്‍ തര്‍ക്കം മൂലമുണ്ടായ അനിശ്ചിതത്വത്തിനൊടുവില്‍ പണിമുടക്ക് ഒഴിവാക്കപ്പെട്ട ആശ്വാസത്തിലാണ് വിമാനയാത്രക്കാര്‍. ഇപ്പോഴിതാ ഫ്‌ളൈറ്റുകള്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്തിരിക്കുകയാണ് എയര്‍കാനഡ. പുതിയ ബുക്കിംഗുകള്‍ക്ക് 25 ശതമാനവും ഡിസ്‌കൗണ്ടും ബോണസായി 2,500 അധിക എയ്‌റോപ്ലാന്‍ പോയിന്റുകളും എയര്‍ കാനഡ വാഗ്ദാനം ചെയ്യുന്നു. തൊഴില്‍ തടസ്സം പ്രതീക്ഷിച്ച് നിരവധി യാത്രക്കാര്‍ അവരുടെ യാത്രാ പദ്ധതികള്‍ മാറ്റിയിരുന്നു. അവരുടെ ക്ഷമയ്ക്കും സഹകരണത്തിനും തങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും മതിപ്പ് കാണിക്കുന്നുവെന്നും എയര്‍ കാനഡ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇക്കണോമി,(സ്റ്റാന്‍ഡേര്‍ഡ് ഒണ്‍ലി) പ്രീമിയം ഇക്കണോമി ലോവെസ്റ്റ്, ബിസിനസ് ക്ലാസ് ലോസ്റ്റ് എന്നിവയിലെ പുതിയ ബുക്കിംഗുകള്‍ക്ക് ഡിസ്‌കൗണ്ട് ബാധകമാണ്.