ശൈത്യകാലത്ത് ആല്‍ബെര്‍ട്ടയിലെ നിരത്തുകളിലൂടെ ഇഴഞ്ഞ് ഒരു ആവാസവ്യവസ്ഥയില്‍ നിന്നും മറ്റൊരു ആവാസവ്യവസ്ഥയിലേക്ക് മാറുന്ന(hibernacula) ഗാര്‍ട്ടര്‍ പാമ്പുകള്‍ സാധാരണമാണ്. എന്നാല്‍ നിരത്തുകളിലൂടെ വാഹനമോടിക്കുന്നവര്‍ ഗാര്‍ട്ടര്‍ പാമ്പുകളെ സൂക്ഷിക്കണമെന്ന് ആല്‍ബെര്‍ട്ട പാര്‍ക്ക്‌സ് മുന്നറിയിപ്പ് നല്‍കി. ഈസ്റ്റ്, സൗത്ത്ഈസ്റ്റ് എഡ്മന്റണില്‍ കുക്കിംഗ് ലേക്ക് ബ്ലാക്ക്ഫൂട്ട് പ്രൊവിന്‍ഷ്യല്‍ റിക്രിയേഷന്‍ ഏരിയ, മൈക്വലോണ്‍ ലേക്ക് പ്രൊവിന്‍ഷ്യല്‍ പാര്‍ക്ക് എന്നിവടങ്ങളിലാണ് ഗാര്‍ട്ടര്‍ പാമ്പുകള്‍ നിരത്തുകള്‍ കീഴടക്കുക.
റോഡിലൂടെ പോകുമ്പോള്‍ പാമ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭയപ്പെടേണ്ടതില്ല. എന്നാല്‍ അവയെ പിടിക്കുകയാണെങ്കില്‍ കടിക്കാന്‍ ശ്രമിക്കും. ഗാര്‍ട്ടര്‍ പാമ്പുകള്‍ വിഷമുള്ളവയല്ല, എങ്കിലും ത്വക്കിന് മാരകമായ മുറിവേല്‍പ്പിക്കാന്‍ തരത്തിലുള്ള ചെറിയ പല്ലുകളുണ്ടെന്നും ആല്‍ബെര്‍ട്ട പാര്‍ക്ക്‌സ് വ്യക്തമാക്കി.