കാനഡയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് ബ്രിട്ടീഷ് കൊളംബിയയിലെ ഡെല്‍റ്റയില്‍. ഡെല്‍റ്റ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊബേഷണറി കോണ്‍സ്റ്റബിള്‍(പരിശീലനം ഉള്‍പ്പെടെ ഒന്നാം വര്‍ഷം) 85,464 ഡോളറാണ് ശമ്പളം ലഭിക്കുന്നത്. ഫസ്റ്റ് ക്ലാസ് കോണ്‍സ്റ്റബിള്‍( നാല് വര്‍ഷത്തിന് ശേഷം) 122,088 ഡോളര്‍ ലഭിക്കും. ഇതിന് പിന്നാലെ വാന്‍കുവര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ക്കാണ് കൂടുതല്‍ ശമ്പളം ലഭിക്കുന്നത്. വാന്‍കുവറില്‍ പ്രൊബേഷണറി കോണ്‍സ്റ്റബിള്‍മാര്‍ക്ക് 85,392 ഡോളറാണ് ലഭിക്കുന്നത്. ഫസ്റ്റ് ക്ലാസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് 121,992 ഡോളറാണ് ശമ്പളം. കൂടാതെ, എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ജിമ്മുകളും സ്റ്റാഫുകള്‍ക്കായി ഫിസിയോതെറാപ്പിസ്റ്റുകളുമുണ്ട്.
സറേ പോലീസ് സര്‍വീസ്, എഡ്മന്റണ്‍ പോലീസ് സര്‍വീസ്, കാല്‍ഗറി പോലീസ് സര്‍വീസ്, ആര്‍സിഎംപി, ടൊറന്റോ പോലീസ് സര്‍വീസ്, എസ്പിവിഎം, ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് എന്നിങ്ങനെയാണ് പട്ടികയിലെ സ്ഥാനങ്ങള്‍.