1950 ന് ശേഷം ആദ്യമായി വിരമിക്കല്‍ പ്രായം ഉയര്‍ത്താനൊരുങ്ങി ചൈന 

By: 600002 On: Sep 16, 2024, 10:23 AM

 

1950 ന് ശേഷം ആദ്യമായി വിരമിക്കല്‍ പ്രായം ഉയര്‍ത്താനൊരുങ്ങി ചൈന. രാജ്യത്ത് പ്രായമായവരുടെ ജനസംഖ്യ വര്‍ധിക്കുകയും കുറയുന്ന പെന്‍ഷന്‍ ബജറ്റുമാണ് ഇതിന് പിന്നില്‍. പുതിയ തീരുമാന പ്രകാരം, ബ്ലൂ കോളര്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വിരമിക്കല്‍ പ്രായം 50ല്‍ നിന്നും 55 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. വൈറ്റ് കോളര്‍ ജോലികളില്‍ ഇത് 58 ആക്കി. പുരുഷന്മാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്ന് 63 ആയും ഉയര്‍ത്തിയിട്ടുണ്ട്. ചൈനയില്‍ നിലവിലെ വിരമിക്കല്‍ പ്രായം ലോകത്തെ മറ്റ് രാജ്യങ്ങളെ സംബന്ധിച്ച് താരതമ്യേന കുറവാണ്. ഇത് സംബന്ധിച്ച പദ്ധതി പാസാക്കി. 2025 ജനുവരി 1 മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. 

15 വര്‍ഷക്കാലയളവില്‍ പടി പടിയായി വിരമിക്കല്‍ പ്രായം ഉയര്‍ത്താനാണ് നീക്കം. നിയമാനുസൃതമായ പ്രായത്തിന് മുമ്പ് വിരമിക്കുന്നതിന് വിലക്കുണ്ട്. വിരമിക്കല്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ വൈകിപ്പിക്കാനും പാടില്ല. 2030 മുതല്‍ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ജനങ്ങള്‍ സാമൂഹിക സുരക്ഷാ സംവിധാനത്തിലേക്ക് കൂടുതല്‍ സംഭാവനകള്‍ ചെയ്യേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ട്.