പൂപ്പല്‍ ബാധ കാരണം കാനഡയിലുടനീളം വിറ്റഴിച്ച കോസ്റ്റ്‌കോ കിര്‍ക്ക്‌ലാന്‍ഡ് സിഗ്നേച്ചര്‍ ബ്രാന്‍ഡായ ഗ്രീക്ക് യോഗര്‍ട്ട് കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി(സിഎഫ്‌ഐഎ) തിരിച്ചുവിളിച്ചു. 100 ഗ്രാം പാക്കറ്റില്‍ വിറ്റഴിച്ച യോഗര്‍ട്ട് തിരിച്ചുവിളിച്ചത് മൈക്രോബയല്‍ ബാധ കാരണമാണെന്ന് ഏജന്‍സി പറയുന്നു. ഇത് ആളുകളുടെ ആരോഗ്യത്തിന് ദോഷകരമല്ലെങ്കിലും യോഗര്‍ട്ടിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് ഏജന്‍സി അറിയിച്ചു.
ഈ ഉല്‍പ്പന്നം ഉപയോഗിക്കരുതെന്നും സിഎഫ്‌ഐഎ നിര്‍ദ്ദേശിച്ചു. ആല്‍ബെര്‍ട്ട, ബീസി, മാനിറ്റോബ, ന്യൂബ്രണ്‍സ്‌വിക്, ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍, നോവസ്‌കോഷ്യ, ഒന്റാരിയോ, ക്യുബെക്ക്, സസ്‌ക്കാച്ചെവന്‍ എന്നീ പ്രവിശ്യകളിലെ കോസ്റ്റ്‌കോ സ്‌റ്റോറുകളില്‍ യോഗര്‍ട്ട് വിറ്റഴിച്ചതായി സിഎഫ്‌ഐഎ പറയുന്നു.