അപൂര്‍വമായ കളികള്‍ക്ക് പേരുകേട്ട ഇടമാണ് ആല്‍ബെര്‍ട്ട. ചില ഗെയിമുകള്‍ അതിര് കടക്കാറുമുണ്ട്. അത്തരത്തിലൊരു ഗെയിം ആണ് ദമ്പതിമാര്‍ക്കായി സംഘടിപ്പിക്കുന്ന വൈഫ് കാരിയിംഗ് കോംപറ്റീഷന്‍. ഭാര്യയെ തോളിലിരുത്തി ഓടുന്നതാണ് മത്സരം. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ബിയറും പണവുമാണ് സമ്മാനമായി ലഭിക്കുന്നത്. നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ടയിലെ ലേക്ക്‌ലാന്‍ഡ് കൗണ്ടി മേളയ്‌ക്കൊപ്പം ലാക് ലാ ബിച്ചെ അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയാണ് മത്സരം നടത്തുന്നത്. ഏറ്റവും വേഗതയേറിയ മൂന്ന് ടീമുകള്‍ക്കാണ് സമ്മാനം ലഭിക്കുക. വിജയികള്‍ക്ക് ഭാര്യയുടെ ഭാരത്തിന് സമാനമായി ബിയറും ഭാരത്തിന്റെ അഞ്ചിരട്ടി പണവും സമ്മാനമായി ലഭിക്കുന്നു. റണ്ണറപ്പ് ടീമുകള്‍ക്ക് ആ തുകയുടെ പകുതിയോ മൂന്നിലൊന്നോ ലഭിക്കും. ടീമംഗങ്ങള്‍ നിയമപരമായി വിവാഹിതരാകേണ്ടതില്ല, എന്നാല്‍ കുറഞ്ഞത് 20 വയസ് പ്രായമുണ്ടായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.