ജിദ്ദ: കളിക്കളത്തില്‍ മാത്രമല്ല, ഡിജിറ്റല്‍ ലോകത്തും ആര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലേക്ക് കുതിക്കുകയാണ് പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. വിവിധ സമൂഹമാധ്യമങ്ങളിലായി തന്നെ പിന്തുടരുന്നവരുടെ എണ്ണം 100 കോടിയെന്ന മാന്ത്രിക സംഖ്യയിലെത്തിച്ചാണ് റൊണാള്‍ഡോ ചരിത്രത്തില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ വ്യക്തിയായത്.
ഇന്‍സ്റ്റഗ്രാമിലാണ് റൊണാള്‍ഡോയെ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്നത്. 63.9 കോടി ആളുകൾ ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോയുടെ പിന്നിലുണ്ട്. ഫേസ്ബുക്കില്‍ 17 കോടി പേര്‍ റൊണാള്‍ഡോയെ പിന്തുടരുമ്പോള്‍ എക്സില്‍ 11.3 കോടി ആളുകളാണ് റൊണാള്‍ഡോക്ക് ഒപ്പമുള്ളത്. ഒരു മാസം മുമ്പ് മാത്രം തുടങ്ങിയ യുട്യൂബ് ചാനലിൽ 6.5 കോടി ആളുകള്‍ റൊണാള്‍ഡോയുടെ ചാനല്‍ സബസ്ക്രൈബ് ചെയ്തിട്ടുണ്ട്.