വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലെ കമല ഹാരിസ്- ഡൊണാൾഡ് ട്രംപ് ആദ്യസംവാദം അവസാനിച്ചു. ട്രംപിന്റെ നയങ്ങൾ അമേരിക്കയെ തകർത്തുവെന്ന് കമല വിമർശിച്ചു. അതേ സമയം ഇസ്രയേൽ പലസ്തീൻ യുദ്ധം പരാമർശിച്ചാണ് ട്രംപ് സംസാരിച്ചത്. ഒന്നരമണിക്കൂർ നീണ്ട ശക്തമായ സംവാദത്തിൽ ട്രംപ് ബൈഡനെക്കുറിച്ച് പരാമർശിച്ചപ്പോൾ അമേരിക്കൻ ജനതയെയും ട്രംപിനെയും കമല നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു ഞാൻ ജോ ബൈഡനല്ല, ഞാൻ കമല ഹാരിസാണ് എന്ന്. അമേരിക്കക്ക് ആവശ്യമുള്ള പുതുനേതൃത്വം, പുതിയ തലമുറയുടെ വക്താവാണ് താൻ എന്നായിരുന്നു കമലയുടെ വാക്കുകൾ. സാമ്പത്തിക രംഗത്തെ ചോദ്യങ്ങളെക്കുറിച്ച് പറഞ്ഞാണ് സംവാദം തുടങ്ങിയത്.