ഒന്റാരിയോ ഓക്ക്‌വില്ലെയിലെ ഒരു വീട്ടില്‍ വന്‍ തീപിടുത്തം. വ്യാഴാഴ്ച രാത്രി റിപ്പോര്‍ട്ട് ചെയ്ത തീപിടുത്തത്തില്‍ ഒന്നിലധികം ഹൈ-എന്‍ഡ് സ്‌പോര്‍ട്‌സ് കാറുകള്‍ വ്യാപകമായി കത്തിനശിച്ചു. 500,000 ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍. തീപിടുത്തമുണ്ടായ വീട് സിഖ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നുവിന്റെ വീട് സ്ഥിതി ചെയ്യുന്ന ഏരിയയിലാണ്. ഇത് അടിമുടി ദുരൂഹത ഉയര്‍ത്തുന്നുണ്ട്. ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ചയാളാണ് പന്നൂന്‍. വീട്ടിലെ താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.
സെപ്റ്റംബര്‍ 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് നാസാവു കൊളീസിയത്തില്‍ അവതരിപ്പിക്കുന്ന പരിപാടിയെ ലക്ഷ്യമിട്ട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പന്നൂന്‍ അമേരിക്കയിലെ ഹിന്ദു ഗ്രൂപ്പുകള്‍ക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. രണ്ട് മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോയില്‍ നരേന്ദ്ര മോദിയാണ് ലക്ഷ്യം എന്ന് പന്നൂന്‍ പ്രഖ്യാപിക്കുന്നുണ്ട്.
തീപിടുത്തം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. പന്നുവിന്റെ വീടിന് നേരെയായിരിക്കാം അക്രമികള്‍ ലക്ഷ്യം വെച്ചതെന്നും വീട് മാറിപ്പോയതായിരിക്കാമെന്നുമാണ് ലോക്കല്‍ അതോററ്റി കരുതുന്നത്.