എഡ്‌മണ്ടൻ: നേർമ - എഡ്‌മണ്ടൻ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച നേർമ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റലെ തീപ്പൊരി പാറുന്ന വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ, കാൽഗറി എഫ്‌സിയെയും, നിലവിലുള്ള നേർമ സെവൻസ് ചാമ്പ്യന്മാരായ കേരള എഫ്‌സിയെയും കൊമ്പുകുത്തിച്ചുകൊണ്ടു ആബേൽ തോമസ് ക്യാപ്റ്റൻ ആയിട്ടുള്ള ബെൽവിഡിയർ യുണൈറ്റഡ് എഫ്‌സി ചാമ്പ്യന്മാരായി.
ടൂർണമെന്റിൽ ബെൽവിഡിയർ യുണൈറ്റഡ് എഫ്‌സി താരങ്ങളായ അഭിലാഷ്, ഒരു ഗോൾ പോലും വഴങ്ങാതെ മികച്ച ഗോളിയായും, അഭിജിത് ഏറ്റവും കൂടുതൽ ഗോളുകൾ നേടിക്കൊണ്ട് മികച്ച കളിക്കാരനുമായി തിരഞ്ഞെടുക്കപ്പെട്ടത് ബെൽവിഡിയർ യുണൈറ്റഡ് എഫ്‌സിയുടെ വിജയത്തിന് തിളക്കമേകി.
2012 ശ്രീ ബോബൻ തോമസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ബെൽവിഡിയർ യുണൈറ്റഡ് എഫ്‌സി എഡ്‌മണ്ടൻ ഫുട്ബാൾ പ്രേമികളെ ആവേശം കൊള്ളിച്ചുകൊണ്ടു മറ്റു ടൂര്ണമെന്റുകളിലും വിജയം കൈവരിച്ചുകൊണ്ടു മുന്നേറുന്നത് കാണുന്നത് അഭിമാനകരമെന്ന് ടീം മാനേജർ ശ്രീ ബോബൻ തോമസ് അഭിപ്രായപ്പെട്ടു.
ബെൽവിഡിയർ യുണൈറ്റഡ് എഫ്‌സിയുടെ അണ്ടർ 10 ഫുട്ബാൾ ടീം ഈവര്ഷത്തിലെ നിരവധി കപ്പുകൾ സ്വന്തമാക്കി കഴിഞ്ഞു. എഡ്മണിടണിന്റെ സ്വന്തം മലയാളി റീൽറ്റർ ആയ ജിജൊച്ചേട്ടൻ ടീമിന് നൽകിവരുന്ന മികച്ച സപ്പോർട്ട് ഈ വിജയങ്ങൾക്കുപിന്നിൽ നിർണായക പങ്കു വഹിക്കുന്നുണ്ടെന്നും, വരും വർഷങ്ങളിൽ കൂടുതൽ വിജയങ്ങൾ കരസ്ഥമാക്കാൻ തങ്ങൾക്കു കഴിയുമെന്നും അണ്ടർ 10 ഫുട്ബാൾ ടീം കോച്ചായ സനിൽ ദേവസ്സി അഭിപ്രായപ്പെട്ടു.