പ്രവാസികൾക്ക് പണി കൊടുത്ത് മലേഷ്യ; വിസ ഫീസ് കുത്തനെ കൂട്ടി

By: 600007 On: Sep 6, 2024, 8:19 AM

മലയാളികളടക്കം ഒന്നര ലക്ഷത്തോളം പേര്‍ക്ക് തിരിച്ചടിയായി വിസ ഫീസ് വര്‍ധിപ്പിച്ച് മലേഷ്യ. സെപ്റ്റംബര്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ആശ്രിത വിസ, എംപ്ലോയ്മെന്‍റ് പാസ്, പ്രൊഫഷണല്‍ വിസിറ്റ് പാസ്, ലോംഗ് ടേം സോഷ്യല്‍ വിസിറ്റ് പാസ് തുടങ്ങിയ  വിഭാഗങ്ങളെയും നിരക്ക് വര്‍ധന ബാധിക്കും. 150,000 ഇന്ത്യന്‍ തൊഴിലാളികളില്‍  ഏകദേശം 10,000 പ്രവാസികള്‍ ഐടി, നിര്‍മാണം, ബാങ്കിംഗ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ക്വാലാലംപൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.