കാല്‍ഗറിയുടെ ഗ്രീന്‍ലൈന്‍ എല്‍ആര്‍ടിക്കുള്ള ഒരു ബില്യണ്‍ ഡോളറിലധികം ഫണ്ടിംഗ് ആല്‍ബെര്‍ട്ട പിന്‍വലിച്ചു. ഈ തീരുമാനം സിറ്റിക്ക് ഇനി പദ്ധതി പ്രായോഗികമാക്കാന്‍ സാധിക്കില്ലെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. ബുധനാഴ്ച നടന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിന് ശേഷം സിറ്റി ട്രാന്‍സിറ്റ് പ്രൊജക്ട് പ്രൊവിന്‍സിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച മേയര്‍ ജ്യോതി ഗോണ്ടെകിന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ഇക്കണോമിക് കോറിഡോര്‍സ് മിനിസ്റ്റര്‍ ഡെവിന്‍ ഡ്രീഷന്‍ അയച്ച കത്തില്‍ ജൂലൈ അവസാനം നടത്തിയ പ്രൊജക്ടിന്റെ അപ്‌ഡേറ്റുകളില്‍ തന്റെ വകുപ്പിന് കടുത്ത ആശങ്കയുണ്ടെന്ന് അറിയിച്ചിരുന്നു.
ഗോണ്ടെക്കിന്റെ അഭിപ്രായത്തില്‍ പ്രവിശ്യയുടെ ഈ തീരുമാനം അര്‍ത്ഥമാക്കുന്നത് പദ്ധതി നിലവില്‍ സിറ്റിക്ക് പ്രായോഗികമല്ലെന്നാണ്. പ്രവിശ്യ 1.53 ബില്യണ്‍ ഡോളര്‍ ഫണ്ടിംഗില്‍ നിന്ന് പിന്‍വലിച്ചതിനാല്‍ പദ്ധതി അവസാനിപ്പിക്കാന്‍ എത്ര ചെലവാകും എന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഗോണ്ടെക് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തുമായി ബന്ധപ്പെടുമെന്നാണ് സൂചന. ഗ്രീന്‍ലൈനിന്റെ ഭാവി സംബന്ധിച്ച അന്തിമ തീരുമാനം സെപ്തംബര്‍ 17 ന് നടക്കുന്ന അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടാകും.