അമേരിക്കയില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്ലോത്ത് ഫീവര്‍ പകരുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികളായ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കാനഡ. അമേരിക്ക സന്ദര്‍ശിക്കാന്‍ തയാറെടുക്കുന്ന ഗര്‍ഭിണികള്‍ ജാഗ്രത പാലിക്കണമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്ക കൂടാതെ ബോളീവിയ, ബ്രസീല്‍, കൊളംബിയ, പെറു എന്നിവടങ്ങളില്‍ സ്ലോത്ത് ഫീവര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
സെപ്റ്റംബര്‍ 3 മുതല്‍ ലെവല്‍ 1 യാത്രാ ഉപദേശം കൊളംബിയ, ക്യൂബ, ബ്രസീല്‍, ബൊളിവീയ, പെറു എന്നിവടങ്ങളില്‍ ബാധകമാണ്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വൈറസ് പകരുന്നത് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും ഗര്‍ഭാവസ്ഥയില്‍ ഇത് പകര്‍ന്നേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.