പോളിസി നിരക്ക് 25 ബേസിസ് പോയിന്റ് വെട്ടിക്കുറച്ച് ബാങ്ക് ഓഫ് കാനഡ 4.25 ശതമാനമാക്കി. രണ്ടാംപാദത്തില്‍ പ്രതീക്ഷിച്ചതിലും ശക്തമായ സാമ്പത്തിക വളര്‍ച്ച കൈവരിച്ചിട്ടും തുടര്‍ച്ചയായി മൂന്നാം തവണയാണ് അടിസ്ഥാന പലിശനിരക്ക് കുറച്ചത്. പലിശനിരക്ക് അഞ്ച് ശതമാനത്തില്‍ നിന്നും ജൂണ്‍, ജൂലൈ മാസങ്ങളില്‍ കാല്‍ ശതമാനം വീതം കുറച്ച് 4.5 ശതമാനമാക്കിയിരുന്നു.
ജൂലൈ പ്രവചനത്തിന് അനുസൃതമായി പണപ്പെരുപ്പം കുറയുന്നത് തുടരുകയാണെങ്കില്‍, പോളിസി നിരക്ക് വീണ്ടും കുറയ്ക്കുമെന്ന് ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മക്ലെം അറിയിച്ചു. പണപ്പെരുപ്പം രണ്ട് ശതമാനത്തില്‍ താഴെയാകുന്നതില്‍ സെന്‍ട്രല്‍ ബാങ്കിന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.