അനമുതിയില്ലാത്ത പ്രീ-ഗ്രാജുവേഷന്‍ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നത് അപകടമുണ്ടാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കി പെന്റിക്ടണ്‍ ആര്‍സിഎംപി. പലപ്പോഴും അനൗപചാരികമായി സംഘടിപ്പിക്കുന്ന പരിപാടികളില്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. വീടുകള്‍, പാര്‍ക്കുകള്‍ തുടങ്ങി വിദൂരപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള മേല്‍നോട്ടമില്ലാത്ത സ്ഥലങ്ങളിലും പാര്‍ട്ടികള്‍ നടത്തുന്നു. മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ നടത്തുന്ന ഇത്തരം പരിപാടികളില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇതുകൂടാതെ മറ്റ് അപടകങ്ങളുണ്ടാകാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.
അനുവദനീയമല്ലാത്ത പരിപാടികള്‍ വിനോദങ്ങളാണെങ്കിലും അവ അപകടകരമായി മാറിയേക്കാം. അതിനാല്‍ കുട്ടികള്‍ക്ക് ഇത് സംബന്ധിച്ച് രക്ഷിതാക്കള്‍ ബോധവത്കരണം നടത്തണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു. പരിപാടികളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിക്കും മദ്യവും മയക്കുമരുന്നും വരുത്തുന്ന ദോഷങ്ങളെക്കുറിച്ചും കുട്ടികളോട് സംസാരിക്കാനും പോലീസ് അഭ്യര്‍ത്ഥിക്കുന്നു.
ഒക്കനാഗന്‍ സ്‌കാഹ സ്‌കൂള്‍ ഡിസ്ട്രിക്റ്റുമായും കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുമായും ഇത്തരം ഒത്തുചേരലുകള്‍ നിരീക്ഷിക്കുന്നതായും ആര്‍സിഎംപി വ്യക്തമാക്കി. പാര്‍ട്ടികള്‍ നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ പട്രോളിംഗ് വര്‍ധിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്തവരിലെ മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, അമിത ശബ്ദമുണ്ടാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ നടപ്പിലാക്കുമെന്നും അധികൃതര്‍ അറിയിച്ചു.