ലിബറല്‍ സര്‍ക്കാരിനുളള പിന്തുണ പിന്‍വലിക്കുകയാണെന്ന് എന്‍ഡിപി ലീഡര്‍ ജഗ്മീത് സിംഗ്. ലിബറല്‍ സര്‍ക്കാരുമായുള്ള സപ്ലൈ ആന്‍ഡ് കോണ്‍ഫിഡന്‍സ് കരാറില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് ജഗ്മീത് സിംഗ് സോഷ്യല്‍മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി. ഇതോടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ന്യൂനപക്ഷ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും വീഴുമെന്ന അപകടാവസ്ഥയിലായി. 2022 മാര്‍ച്ചിലാണ് ഇരുകക്ഷികളും കരാറില്‍ ഒപ്പുവെച്ചത്.
ലിബറല്‍ സര്‍ക്കാര്‍ കാനഡയിലെ ജനങ്ങളെ നിരാശപ്പെടുത്തി. അവര്‍ മറ്റൊരു അവസരം അര്‍ഹിക്കുന്നില്ലെന്ന് സോഷ്യല്‍ഡമീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ജഗ്മീത് സിംഗ് അറിയിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഭരകക്ഷിയായ ലിബറല്‍ പാര്‍ട്ടിക്കുള്ള പിന്തുണ പിന്‍വലക്കുന്നതായും അദ്ദേഹം പറഞ്ഞു.