മിക്‌സഡ് യൂസ് ടവറിനായി കാല്‍ഗറി ഡൗണ്‍ടൗണില്‍ ഒഴിഞ്ഞുകിടക്കുന്ന മൂന്ന് കെട്ടിടങ്ങള്‍ പൊളിക്കും 

By: 600002 On: Sep 4, 2024, 3:51 PM

 

 

കാല്‍ഗറിയില്‍ 33 നിലകളുള്ള മികസ്ഡ് യൂസ് ടവര്‍ നിര്‍മിക്കാനായി ഡൗണ്‍ടൗണിലെ ഒഴിഞ്ഞുകിടക്കുന്ന മൂന്ന് കെട്ടിടങ്ങള്‍ പൊളിക്കുമെന്ന് സിറ്റി അറിയിച്ചു. കണ്‍വേര്‍ഷന്‍ പ്രോജക്ടുകള്‍ക്ക് അനുയോജ്യമല്ലാത്ത, ഉപയോഗശൂന്യമായ ഓഫീസ് കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്നതിന് ധനസഹായം നല്‍കുന്ന ഡൗണ്‍ടൗണ്‍ കാല്‍ഗറി ഡിമോളിഷന്‍ ഇന്‍സെന്റീവ് പ്രോഗ്രാമിന് കീഴില്‍ ആദ്യമായി അംഗീകരിക്കപ്പെട്ട പദ്ധതിയാണിത്. 5, 6 സ്ട്രീറ്റിനിടയിലുള്ള 4 അവന്യു എസ്ഡബ്ല്യുവിന് സമീപം മൂന്ന് കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ എഡ്മന്റണ്‍ കാന്റിറോ ഗ്രൂപ്പ് അപേക്ഷ സമര്‍പ്പിച്ചു. വര്‍ഷങ്ങളായി കെട്ടിടങ്ങളുടെ പബോര്‍ഡുകള്‍ മറിഞ്ഞുവീണ്കിടക്കുകയാണ്. പ്രദേശത്തെ നാലാമത്തെ കെട്ടിടവും പൊളിക്കാന്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഇന്‍സെന്റീവ് പ്രോഗ്രാമിന്റെ ഭാഗമല്ല. 

പുതുതായി നിര്‍മിക്കുന്ന മിക്‌സഡ് യൂസ് ടവറില്‍ കുറഞ്ഞത് 50 അഫോര്‍ഡബിള്‍ യൂണിറ്റുകളും രണ്ട് നിലകളിലായി റീട്ടെയ്ല്‍ പോഡിയവും ഉള്‍പ്പെടെ 340 പര്‍പ്പസ് ബില്‍റ്റ് റെന്റല്‍ ഹൗസിംഗ് യൂണിറ്റുകളുമുണ്ടാകും. 

ഈ പ്രോജക്ടിലൂടെ 100 മില്യണ്‍ ഡോളര്‍ സ്വകാര്യ നിക്ഷേപം നഗരത്തിലേക്ക് ഒഴുകാന്‍ സഹായിക്കും. ഇത് ഡൗണ്‍ടൗണ്‍ റീവൈറ്റലൈസേഷന്‍ സ്ട്രാറ്റജി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമായി തെളിയിക്കുന്നുവെന്നും കാല്‍ഗറി മേയര്‍ ജ്യോതി ഗോണ്ടെക് പറഞ്ഞു.