കാനഡയില്‍ വില്ലന്‍ ചുമ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ അധ്യയന വര്‍ഷമാരംഭിച്ചതിനാല്‍ സ്‌കൂളുകളിലേക്ക് തിരികെയെത്തുന്ന വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുകയാണ്. ഫാള്‍ സീസണില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പടരുന്നതിന് മുന്നോടിയായി പ്രവിശ്യകളിലുടനീളം വില്ലന്‍ ചുമ വ്യാപിച്ചിട്ടുണ്ട്. ഒന്റാരിയോ, ക്യുബെക്ക്, ന്യൂബ്രണ്‍സ്‌വിക്ക്, എന്നീ പ്രവിശ്യകളില്‍ പാന്‍ഡെമിക്കിന് മുമ്പുള്ള ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില്ലന്‍ ചുമ കേസുകളില്‍ കുത്തനെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
സമ്മര്‍ സീസണില്‍ അവസാനത്തിലും ഫാള്‍ സീസണ്‍ തുടക്കത്തിലും വില്ലന്‍ ചുമ വ്യാപനം രൂക്ഷമാകുന്നതിനാല്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ കേസുകള്‍ വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ടൊറന്റോ പീഡിയാട്രിക് ഇന്‍ഫെക്ഷ്യസ് ഡിസീസ് സെപ്ഷ്യലിസ്റ്റ് ഡോ. അന്ന ബാനര്‍ജി പറയുന്നു. കുട്ടികളില്‍ ഭൂരിഭാഗവും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരായ.ിരിക്കും. ഇത് രോഗവ്യാപനം വര്‍ധിപ്പിക്കും. അതിനാല്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന് ശിശുരോഗ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.