പി പി ചെറിയാൻ, ഡാളസ്
ന്യൂയോർക്ക് : നോർത്ത് അമേരിക്ക മാർതോമാ ഭദ്രാസന സുവിശേഷ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആരാധനാ ഗാനമേള (ലിറ്റർജിക്കൽ സോങ് ഫെസ്റ്റ്) 2024 സെപ്റ്റംബർ 5 വ്യാഴാഴ്ച 08:00 PM ET/ 7:00 PM CT/ 5:00 PM PT സൂം പ്ലാറ്റുഫോമിൽ സംഘടിപ്പിക്കുന്നു.
ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ ഡോ എബ്രഹാം മാർ പൗലോസ് മുഖ്യ പ്രഭാഷണം നടത്തും. ഭദ്രാസനത്തിലെ എല്ലാ സേവികാ സംഘാംഗങ്ങളും ഫെസ്റ്റിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
സൂം മീറ്റിംഗ് ഐഡി: 879 9407 9106 പാസ്‌കോഡ്: prayer
കൂടുതൽ വിവരങ്ങൾക്ക്, ദയവായി ബന്ധപ്പെടുക:
റവ:ജോബി ജോൺ ഭദ്രാസന വൈസ് പ്രസിഡൻ്റ് സുവിശേഷ സേവികാ സംഘം 469-274-2683
ശ്രീമതി നോബി ബൈജു ഭദ്രാസന സുവിശേഷ സേവികാ സംഘം സെക്രട്ടറി 732-983-7253
www.marthomana.org/sevika-sanghom