മദ്യ വില്‍പ്പന: കാല്‍ഗറിയില്‍ മൂന്ന് 7-ഇലവന്‍ സ്റ്റോറുകള്‍ക്ക് കൂടി അനുമതി 

By: 600002 On: Sep 3, 2024, 12:04 PM

ബിയര്‍, വൈന്‍ ഉള്‍പ്പെടെയുള്ള ബീവറേജുകള്‍ വില്‍ക്കാന്‍ കാല്‍ഗറിയില്‍ ലൈസന്‍സുള്ള മൂന്ന് 7-ഇലവന്‍ സ്റ്റോറുകള്‍ക്ക് കൂടി അനുമതി നല്‍കി. 200-1035 ന്യൂബ്രൈറ്റണ്‍ ഡോ.എസ്.ഇ, 7106 എല്‍ബോ ഡോ.എസ്.ഡബ്ല്യു. 220-2505 എവര്‍സൈഡ് അവന്യു എസ്.ഡബ്ല്യു എന്നിവടങ്ങളിലുള്ള 7-ഇലവന്‍ സ്‌റ്റോറുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ, ബിയര്‍, വൈന്‍, കൂളറുകള്‍ എന്നിവ വില്‍ക്കുന്നതിന് 20 ഓളം 7-ഇലവന്‍ സ്റ്റോറുകള്‍ ആല്‍ബെര്‍ട്ടയില്‍ സജ്ജമാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. മദ്യ വില്‍പ്പന കണ്‍വീനിയന്‍സ് സ്റ്റോറുകളില്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്.  

മദ്യ വില്‍പ്പനയ്ക്ക് ലൈസന്‍സുള്ള സ്റ്റോറുകളിലെ ജീവനക്കാര്‍ക്ക് ആവശ്യമായ എല്ലാ പരിശീലനവും നല്‍കുന്നുണ്ടെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. മദ്യം എടുത്ത് നല്‍കാന്‍ സ്റ്റോര്‍ ജീവനക്കാര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെയാണ് ഡൈന്‍ ഇന്‍, ടേക്ക് ഔട്ട് സമയം. എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ് ഡെലിവറി സമയം.