ഗ്രാമങ്ങളില്‍ ജോലി ചെയ്യാം, ജീവിതം ആസ്വദിക്കാം; ഡിജിറ്റല്‍ നോമാഡുകളെ ആകര്‍ഷിച്ച് സ്പാനിഷ് കമ്മ്യൂണിറ്റി

By: 600002 On: Sep 2, 2024, 1:06 PM

 

 

സ്‌പെയിനില്‍ ജോലി ചെയ്യാനും സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും താല്‍പ്പര്യമുള്ള വിദൂരമായി ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് സുവര്‍ണാവസരം. സ്‌പെയിനിന് പുറത്തുള്ള ഒരു കമ്പനിയില്‍ സ്വയം തൊഴില്‍ ചെയ്യുന്ന അല്ലെങ്കില്‍ വിദൂരമായി ജോലി ചെയ്യുന്ന എല്ലാ പ്രൊഫഷണലുകള്‍ക്കും ഡിജിറ്റല്‍ നോമാഡ് വിസ വഴി രാജ്യത്ത് താമസിക്കാന്‍ അവസരമൊരുങ്ങുന്നു. പോര്‍ച്ചുഗലിന്റെ അതിര്‍ത്തിയായ എക്‌സ്ട്രിമഡുര എന്ന ഓട്ടോണമസ് കമ്മ്യൂണിറ്റി വിദൂര ജോലിക്കാരെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നതായി യൂറോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാസെറസ്, മെറിഡ, ബഡാജോസ്, പ്ലാസെന്‍സിയ തുടങ്ങിയ പ്രശസ്തമായ നഗരങ്ങളുള്ള പ്രദേശമാണ് എക്‌സ്ട്രിമഡുര. ഇവിടെ താമസിക്കുകയും ജോലി ചെയ്യുകയും ഒപ്പം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യാം. 22,372 ഡോളര്‍ വരെയാണ് ജോലിക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന തുക. 

ഐടി പ്രൊഫഷണലുകളെയും വിദൂര ജോലി ചെയ്യുന്നവരെയുമാണ് സര്‍ക്കാര്‍ കൂടുതലായി തിരയുന്നത്. കൂടാതെ, കുറഞ്ഞത് രണ്ട് വര്‍ഷം പ്രദേശത്ത് താമസിക്കാന്‍ സമ്മതമുള്ളവരായിരിക്കണം. വിദേശത്തോ സ്‌പെയിനില്‍ മറ്റെവിടെങ്കിലോ താമസിക്കുന്ന ഡിജിറ്റല്‍ നോമാഡുകള്‍ക്ക് ഗ്രാന്റിനായി അപേക്ഷിക്കാം. ഡിജിറ്റല്‍ നോമാഡ് വിസയുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരല്ലാത്തവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. വിസയില്ലെങ്കില്‍ ആദ്യം ഡിജിറ്റല്‍ നോമാഡ് വിസയ്ക്കായി അപേക്ഷിക്കാം. ഗ്രാന്റിനായി അപേക്ഷിക്കുന്നതിന് മുമ്പ് അംഗീകൃത റെസിഡന്‍സി ഡോക്യുമെന്റ് ഉണ്ടായിരിക്കണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.juntaex.es/, https://www.euronews.com/travel/2024/08/23/want-to-get-paid-to-move-to-spain-extremadura-is-luring-digital-nomads-with-15000-grants എന്നീ ലിങ്കുകള്‍ സന്ദര്‍ശിക്കുക.