ഒന്റാരിയോയിലെ നാലായിരത്തിലധികം കോര്‍ണര്‍ സ്‌റ്റോറുകള്‍ക്ക് മദ്യം വില്‍ക്കാനുള്ള അനുമതി നല്‍കി. അടുത്ത വ്യാഴാഴ്ച മുതല്‍ ബിയര്‍, വൈന്‍, റെഡി-ടു ഡ്രിങ്ക് കോക്ടെയില്‍ എന്നിവ വില്‍ക്കാന്‍ അനുമതി നല്‍കുന്നതിന് മുന്നോടിയായി 4,416 കണ്‍വീനിയന്‍സ് സ്‌റ്റോറുകളുടെ ലൈസന്‍സുകള്‍ക്ക് അംഗീകാരം നല്‍കിയതായി ഒന്റാരിയോ ആല്‍ക്കഹോള്‍ ആന്‍ഡ് ഗെയ്മിംഗ് കമ്മീഷന്‍ അറിയിച്ചു. മദ്യ വില്‍പ്പന വിപുലീകരിക്കുമെന്ന 2018 ലെ ഡഗ് ഫോര്‍ഡിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഈ വര്‍ഷം നിറവേറ്റുന്നത്.
2026 ഓടെ എല്ലാ കണ്‍വീനിയന്‍സ്, ഗ്രോസറി സ്‌റ്റോറുകളിലും ബിയര്‍, വൈന്‍, സൈഡര്‍, റെഡി-ടു-ഡ്രിങ്ക് കോക്ടെയിലുകള്‍ എന്നിവ വില്‍ക്കാന്‍ കഴിയുമെന്ന് ഫോര്‍ഡ് സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, പുതിയ നിയമം നിലവില്‍ വരുന്നതിന് മുമ്പ് മദ്യ വില്‍പ്പന നടത്തിയ ടൊറന്റോ വെസ്റ്റ് എന്‍ഡിലെ കണ്‍വീനിയന്‍സ് സ്‌റ്റോറിന്റെ ആല്‍ക്കഹോള്‍ റീട്ടെയ്ല്‍ ലൈസന്‍സും ലോട്ടറി റീട്ടെയ്‌ലര്‍ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്തതായി കമ്മീഷന്‍ അറിയിച്ചു.