ജീമോൻ റാന്നി
ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് (എസ്ഐയുസിസി) ലയൺസ് ഫൗണ്ടേഷനുമായി ചേർന്ന് സംഘടിപ്പിച്ച 'ഐ ഗ്ലാസ് ഡ്രൈവി' നു സമാപനം കുറിച്ച് കൊണ്ട് വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച ഉപയോഗിച്ച 'കണ്ണടകൾ' സെപ്തംബർ 29 ന് ലയൺസ് ഫൗണ്ടേഷന് കൈമാറും.
ഉപയോഗിച്ച കണ്ണടകൾ നിശ്ചിത സ്ഥലങ്ങളിൽ സ്‌ഥാപിച്ചിരിക്കുന്ന ശേഖരണ പെട്ടികളിൽ നിക്ഷേപിയ്ക്കാം. പിന്നീട് ഈ കണ്ണടകൾ ലയൺസ് ഫൌണ്ടേഷൻ ഉപയോഗിക്കാൻ അനുയോജ്യമാക്കി ആഫ്രിക്കൻ രാജ്യങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിതരണം ചെയ്യും.
ആഫ്രിക്കൻ രാജ്യങ്ങളിലേക്കു അയക്കുന്നതിനു മുൻപ് കണ്ണടകൾ റീസൈക്കിൾ ചെയ്യും. ഐ ഗ്ളാസ് ഡ്രൈവ് എന്ന ഈ നൂതന പദ്ധതി മെയ് 19 നു ഞായറാഴ്ച സ്റ്റാഫ്‌ഫോഡിലുള്ള ചേംബർ ഹാളിൽ വച്ച് സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉത്‌ഘാടനം ചെയ്തു.
"Vision is our mission - help others see clearly" എന്ന ആപ്തവാക്യവുമായി നടത്തപെടുന്ന ഈ പദ്ധതി "Lions Recycle for Sight Programന്റെ ഭാഗമാണ്. നിങ്ങളുടെ ഉപയോഗശൂന്യമായ കണ്ണടകൾ മറ്റുള്ളവരുടെ കാഴ്ചയ്ക്കു ഉപകരിക്കുന്നുവെങ്കിൽ അത് ഒരു പുണ്യമായി കരുതാം.
നമുക്ക് നൽകാൻ കഴിയുന്ന ഒരു സമ്മാനമായി അത് സമർപ്പിയ്ക്കാം. സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് (SIUCC) ഹൂസ്റ്റണിലെ വിവിധ ഐ ഗ്ലാസ് സ്റ്റോറുകളിലും ഇന്ത്യൻ കടകളിലും ഒരുക്കിയിരിക്കുന്നു ശേഖരണ ബോക്സുകളിൽ നിങ്ങളുടെ കണ്ണടകൾ നിക്ഷേപിക്കാവുന്നതാണ്. ഈ മഹത് സരംഭത്തിൽ പങ്കെടുത്ത്, കാഴ്ച പരിമിതിയുള്ളവരെ സഹായിക്കുവാൻ നിങ്ങളുടെ വിലയേറിയ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
സഖറിയ കോശി - 281 780 9764 `
സണ്ണി കാരിക്കൽ - 832 566 6806
ജിജി ഓലിക്കൻ - 713 277 8001
രമേശ് അത്തിയോടി - 832 860 3200
മോനി തോമസ് - 713 922 0019
സാജു കുര്യാക്കോസ് - 201 615 6765