കാനഡയില്‍ ചൈനീസ് നിര്‍മ്മിത ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100 ശതമാനം താരിഫ് ചുമത്താനൊരുങ്ങി ഫെഡറല്‍ സര്‍ക്കാര്‍. ആഭ്യന്തര ഉല്‍പ്പാദനം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അലുമനിയത്തിനും സ്റ്റീലിനും 25 ശതമാനം താരിഫും ചുമത്തുന്നുണ്ടെന്നും ഇത് കൂടാതെ കമ്പ്യൂട്ടര്‍ ചിപ്പുകള്‍, സോളാര്‍ സെല്ലുകള്‍ എന്നിവയ്ക്കും താരിഫ് ചുമത്തുന്നത് പരിഗണിക്കുന്നതായും ട്രൂഡോ അറിയിച്ചു.
ആഗോള വിപണിയില്‍ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ചൈന രാജ്യത്തെ നിര്‍ണായകമായ വ്യവസായങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഭീഷണിയാണെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു നടപടിക്കൊരുങ്ങുന്നതെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.